സെന്‍സെക്സ് 97 പോയിന്റ് ഇടിഞ്ഞ് 80,267ലും നിഫ്റ്റി 23.8 പോയിന്റ് നഷ്ടത്തോടെ 24,611ലും വ്യാപാരം അവസാനിപ്പിച്ചു. 1970 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 1939 ഓഹരികളുടെ വില ഇടിഞ്ഞു. 153 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും ഓഹരി വിപണി നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി 24,600 പോയിന്റിന് തൊട്ടടുത്തായാണ് ഇന്ന് ക്ലോസ് ചെയ്തത്.
അദാനി പോര്‍ട്സ്, അള്‍ട്രാടെക് സിമന്റ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റാ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ ഇന്റസ്ട്രീസ് എന്നിവയാണ് ഇന്ന് നേട്ടത്തില്‍ മുന്നില്‍ നിന്ന നിഫ്റ്റി ഓഹരികള്‍. ഇന്‍ഡിഗോ, ഐടിസി, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍.
നിഫ്റ്റി മെറ്റല്‍, പി എസ് യു ബാങ്ക് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നപ്പോള്‍ മീഡിയ, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് സൂചികകള്‍ അര ശതമാനം മുതല്‍ ഒരു ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ വ്യത്യാസമില്ലാത്ത നിലയില്‍ ക്ലോസ് ചെയ്തു.
Social Icons